മുക്കം മുസ്ലിം ഓർഫനേജിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് / കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകൾക്കുള്ള ഓൺലൈൻ അപേക്ഷാ പേജിലേക്ക് സ്വാഗതം. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് വായിക്കുക
  • താഴെയുള്ള APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ വിവിധ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് / കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകൾക്കുള്ള ഓൺലൈൻ അപേക്ഷാ ഫോമുകളുടെ ലിങ്ക് കാണാം. അതിൽ നിന്നും പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനവും ക്വോട്ടയും ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക.
  • അപേക്ഷാ സമർപ്പണത്തിന്റെ ആദ്യ ഘട്ടം FEE PAYMENT ആണ്. ഇതിനായി UPI / GOOGLE PAY / INTERNET BANKING / CREDIT / DEBIT CARD എന്നീ ഓപ്‌ഷനുകൾ ലഭ്യമാണ്.
  • FEE PAYMENT വിൻഡോയിൽ മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
  • FEE PAYMENTപൂർത്തിയാവുമ്പോൾ ലഭിക്കുന്ന PAYMENT REFERENCE NUMBER കോപ്പി ചെയ്ത് തുടർന്ന് വരുന്ന അപേക്ഷാ ഫോമിന്റെ കോളത്തിൽ രേഖപ്പെടുത്തണം.
  • എന്തെങ്കിലും കാരണവശാൽ പേയ്‌മെന്റിനു ശേഷം അപേക്ഷാ സമർപ്പണം പൂർത്തീകരിക്കാൻ സാധിക്കാതെ വന്നാൽ അതാത് സ്ഥാപനങ്ങളിലെ അഡ്മിഷൻ ഹെൽപ് ഡെസ്ക് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
  • മാനേജ്‌മെന്റ് ക്വോട്ടയിലേക്ക് അപേക്ഷിക്കുന്നവർ റെക്കമെന്റേഷൻ ലെറ്റർ (ഉണ്ടെങ്കിൽ), യോഗ്യതാ പരീക്ഷയുടെ മാർക്‌ലിസ്റ്റ് എന്നിവ അപ്‌ലോഡ് ചെയ്യാൻ തയാറാക്കി വെക്കണം. PDF / JPG (ഫയൽ സൈസ് 1 MB യിൽ താഴെ) ഫോർമാറ്റുകളിൽ അപ്‌ലോഡ് ചെയ്യാം.
  • പ്ലസ്‌ടു മാനേജ്‌മെന്റ് സീറ്റ് അഡ്മിഷന് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് മുക്കം മുസ്ലിം ഓർഫനേജ് സ്ഥാപനത്തിൽ പഠിച്ചത് ആണെങ്കിൽ 65 ശതമാനവും അല്ലെങ്കിൽ 70 ശതമാനവും മാർക്ക് നേടിയിരിക്കണം.
  • ഒന്നിലധികം സ്ഥാപനത്തിലേക്കോ ഒരേ സ്ഥാപനത്തിലെ തന്നെ ഒന്നിലധികം ക്വാട്ടയിലേക്കോ അപേക്ഷിക്കുന്നവർ ഓരോന്നിനും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.